0 Comments

 

മുംബൈ: അധോലോക കുറ്റവാളി ഇജാസ്​ ലക്​ദാവാലയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പട്നയിൽവച്ചാണ് മുംബൈ പൊലീസ് ആന്റി എക്റ്റോഷൻ സെല്ലിന്റെ (എഇസി) പിടിയിലാകുന്നത്. ബുധനാഴ്ച രാവിലെ പത്തരയോടെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

കവര്‍ച്ച, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ 27 ​കേസുകൾ നിലവി​ലുണ്ടെന്ന്​ മുംബൈ ​പൊലീസ്​ അറിയിച്ചു. 1995-ൽ മുംബൈയിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്‍റെ എംഡിയായ മലയാളി വ്യവസായി തഖിയുദ്ദീൻ വാഹിദിനെ വധിച്ച കേസിലെ പ്രതി കൂടിയാണ് ഇയാള്‍. 1995 നവംബര്‍ 13ന് രാത്രി ഒന്‍പതരയോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ എംഡി തക്കിയുദ്ദീന്‍വാഹിദ് ബോംബെ ബാന്ദ്രയിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!