0 Comments

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സർക്കാർ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ഉത്തരവ്‌ പുറപ്പെടുവിച്ച് സുപ്രീംകോടതി. ജമ്മു കശ്മീരിൽ തുടരുന്ന എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബഞ്ചിന്റെയാണ് വിധി. അതേസമയം, കാശ്മീരിൽ ഇന്റര്‍നെറ്റ് സേവനങ്ങൾക്കും മറ്റും നിരോധനമേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളാണ് കോടതി പരിശോധിച്ച് വിധി പ്രസ്താവിച്ചത്.

‘പൗരന്‍മാരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പരിമിതമായ ആശങ്ക. പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഉത്തരവുകള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല. കശ്മീരില്‍ ഒരുപാട് അക്രമങ്ങള്‍ കാണുന്നുണ്ട്. മനുഷ്യാവകാശങ്ങളും സ്വാതന്ത്യവും സുരക്ഷയുമായി സന്തുലിതമാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി’.

Leave a Reply

Your email address will not be published. Required fields are marked *