0 Comments

 

ജെഎൻയു വിദ്യാർത്ഥി പ്രക്ഷോഭത്തിന് പരിഹാരം കാണാനായി സർവകലാശാല വൈസ് ചാൻസിലർ എം ജഗദേഷ് കുമാറിനെ വിളിച്ച് വരുത്തി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വീണ്ടും ചർച്ച നടത്തി. എന്നാൽ ‘വിസി ഇല്ലെന്ന് ഉറപ്പ് നൽകിയാൽ മാത്രം മന്ത്രാലയത്തിൽ വൈകുന്നേരം നിശ്ചയിച്ച ചർച്ചയ്ക്കായി എത്തിയാൽ മതിയെന്നാണ്’ വിദ്യാർത്ഥികളുടെ നിലപാട്. വിസിയെ പുറത്താക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർത്ഥികൾ മന്ത്രാലയത്തെ അറിയിച്ചു.

അതേ സമയം പ്രതിഷേധക്കാർക്ക് നേരെ നടന്ന മുഖം മൂടി ആക്രമണ ദിവസത്തെ സിസിടിവി തെളിവുകളും ആക്രമണത്തിന് ആഹ്വാനം ചെയ്ത വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ തെളിവുകളും സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ട് ജെഎൻയുവിലെ മൂന്ന് അധ്യാപകർ ഡൽഹി ഹൈകോടതിയെ സമീപിക്കുകയുണ്ടായി.

അതിനിടെ, ജെഎൻയുവിൽ നടന്ന അക്രമങ്ങൾ അധികൃതരുടെ അറിവോടെ ആണെന്ന് സർവകലാശാല സന്ദർശിച്ച കോൺഗ്രസിന്റെ വസ്തുതാന്വേഷന സമിതി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!