0 Comments

 

ശ്രീന​ഗർ: കശ്മീരിലേക്ക് തീവ്രവാദികളുടെ നുഴഞ്ഞു കയറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ സംഘമാണ് കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് എന്നാണ് ബിഎസ്എഫ് നൽകുന്ന മുന്നറിയിപ്പ്.

അതേസമയം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ ഗുല്‍പൂരിലാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. ഇതേതുടർന്ന് കാശ്മീരിലും മറ്റുമായി സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *