0 Comments

 

മുംബൈ: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീൽചെയ്തു. ചന്ദാ കൊച്ചാറിന്‍റെയും കുടുംബത്തിന്‍റെയും 78 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

മുംബൈയിലെ ഫ്ലാറ്റുകളും ഭര്‍ത്താവിന്‍റെ കമ്പനി ആസ്തികളും ഉള്‍പ്പെടയാണ് പിടിച്ചെടുത്തത്. ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതി കേസിലാണ് നടപടി.

ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന കേസിലാണ് ചന്ദ കൊച്ചാര്‍ അഴിമതി ആരോപണം നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!