ഉത്തര്‍പ്രദേശ്: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി ഗ്രാമത്തിനടുത്താണ് സംഭവം. വെള്ളിയാഴ്ച രാത്രിയില്‍ 46 യാത്രക്കാരുമായി പോയ സ്വകാര്യ സ്ലീപ്പര്‍ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
അപകടമുണ്ടാകുമ്പോള്‍ പലരും ഉറക്കത്തിലായിരുന്നു.പെട്ടന്ന് പുറത്തിറങ്ങാൻ സാധിക്കാത്തതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. തുടർന്ന് ഉടൻതന്നെ നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്. 21 പേരെ സാഹസികമായി രക്ഷപ്പെടുത്തി.
അതേസമയം പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായം നല്‍കാനും ഉത്തരവിട്ടു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരും അനുശോചനം രേഖപ്പെടുത്തി.