0 Comments

 

പ്രശസ്ത ബോളിവുഡ് നടിയും നിർമാതാവുമായ ദീപിക പദുക്കോൺ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്ര സർക്കാർ പിൻവലിച്ചു. ഭിന്ന ശേഷിക്കാർക്ക് വേണ്ടി തയാറാക്കിയ പരസ്യ ചിത്രമാണ് പിൻവലിച്ചത്. തരാം ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി .

എന്നാൽ നേരത്തെ തന്നെ കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌കിൽ ഇന്ത്യയുടെ പ്രമോഷൻ വീഡിയോയിൽ നിന്ന് ദീപികയെ ഒഴിവാക്കുമെന്നുള്ള സൂചനകൾ നിലനിന്നിരുന്നു. അതേസമയം പ്രത്യേക കാരണമോ ഒന്നും നൽകാതെയാണ് സ്‌കിൽ ഡവലപ്‌മെന്റ് മന്ത്രാലയം താരത്തെ പരസ്യ ചിത്രത്തിൽ നിന്ന് മാറ്റിയത്.

വീഡിയോയിൽ ആസിഡ് അക്രമണ ഇരകളെക്കുറിച്ച് ദീപിക സംസാരിക്കുന്ന ഭാഗമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏഴാം തിയതി രാത്രിയാണ് താരം കേന്ദ്ര സർക്കാരിനും കോളജ് മാനേജ്മെന്റിനുമെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!