0 Comments

 

ജെഎൻയുവിൽ വി.സി രാജിവക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ ഉറച്ചുകൊണ്ട് വിദ്യാർഥി യൂണിയൻ. അതേസമയം ഹോസ്റ്റൽ ഫീസ് വർധന പൂർണ്ണമായി പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം എ.ബി.വി.പി അക്രമ സംഭവങ്ങളിൽ പൊലീന്റേത് അജണ്ട യോടെയുള്ള രാഷ്ട്രീയ അന്വേഷണമാണെന്നും ജെ.എന്‍.യു.എസ്.യു ആരോപിച്ചു.

എം.എച്ച്.ആര്‍.ഡിയുമായുള്ള ചർച്ചയിലും ഇതേ നിലപാടാണ് വിദ്യാർത്ഥികൾ ആവർത്തിച്ചത്. ഒരു ഉറപ്പും ഇക്കാര്യങ്ങളിൽ രേഖാമൂലം നൽകാൽ എം.എച്ച്.ആര്‍.ഡി തയ്യാറായിട്ടില്ല. അതേസമയം ആറാം ദിവസത്തിലേക്ക് കടന്നിട്ടും എ.ബി.വി.പി ആക്രമണത്തിൽ ഒരാളെ പോലും പോലീസ് പിടികൂടിയിട്ടില്ല. അതിനാൽ ഈ വിഷയത്തിൽ പിന്തുണയ്ക്കുന്ന എല്ലാവരെയും ചേർത്തുനിർത്തി പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!