
കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. ‘സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന ഇന്ത്യന്‍ ജനത നിഷ്കളങ്കരാണെന്ന്’ പി ചിദംബരം അഭിപ്രായപ്പെട്ടു. അതേസമയം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത എന്തായാലും അത് ജനങ്ങള്‍ കണ്ണുംപൂട്ടി വിശ്വസിക്കുമെന്നും ചിദംബരം പരിഹസിച്ചു.
‘രാജ്യത്ത് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതുപോലുള്ള അവകാശവാദങ്ങളും ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനവും വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്കളങ്കതയുടെ തെളിവുകള്‍’ എന്ന് ചിദംബരം പറയുകയുണ്ടായി.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കാര്യവും ഇത്തരത്തിലാകുമെന്നും അദ്ദേഹം ആരോപിച്ചു.