ഔറംഗാബാദ്: സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ മറാത്ത സംഘടന രംഗത്ത്. അക്ഷയ് കുമാർ ഒരു പരസ്യത്തിൽ ‘മറാത്ത യോദ്ധാക്കളെ” അപകീർത്തിപ്പെടുന്നു എന്നാണ് സാംബാജി ബ്രിഗേഡ് സംഘടനയുടെ ആരോപണം.
നിർമ്മ വാഷിംഗ് പൊടിയുടെ പരസ്യത്തിൽ അക്ഷയ് കുമാർ ഒരു മറാത്ത രാജാവിന്റെ വേഷത്തിൽ അഭിനയിക്കുന്നത്. സൈന്യം യുദ്ധത്തിൽ നിന്ന് വിജയികളായി തിരിച്ചെത്തുകയും തുടർന്ന് സ്വന്തം വസ്ത്രങ്ങൾ കഴുകുകയും ചെയ്യുന്നു. ”രാജാവിന്റെ സൈന്യത്തിന് ശത്രുക്കളെ നേരിടാനും, അതുപോലെ തന്നെ വസ്ത്രങ്ങൾ കഴുകാനും അറിയാമെന്ന് അക്ഷയ് പരസ്യത്തിൽ പറയുന്നു.
എന്നാൽ ഈ രംഗത്തിലൂടെ ഛത്രപതി ശിവാജി മഹാരാജിനെ അപകീർത്തിപ്പെടുത്തി പരസ്യം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. സംഘടനയുടെ കത്ത് ഉന്നത തലത്തിലേക്ക് അയച്ചതായി വസിരാബാദ് പൊലീസ് അറിയിച്ചു