ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റ ഭീക്ഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഏതാണ്ട് 300ഓളം ഭീകരര്‍ നിയന്ത്രണ രേഖയ്ക്കപ്പുറം കാത്തിരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം പാകിസ്താന് സൈന്യം റിക്രൂട്ട് ചെയ്ത അഫ്ഗാന് ഭീകരരും ഇക്കുട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്.
കശ്മീരിലെ സുരക്ഷാ സേനയെ ലക്ഷ്യം വെച്ചാണ് ഭീകരരുടെ തയ്യാറെടുപ്പെന്നുമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമുണ്ട്.
മുന്നറിയിപ്പുകളെ തുടര്‍ന്ന് പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലകളിലും നിയന്ത്രണ രേഖയിലും അതീവ ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ് സുരക്ഷാ സേനകള്‍.