ഡൽഹി: ഡൽഹി യൂത്ത് കോൺഗ്രസ്സ് മുൻ അധ്യക്ഷൻ ജഗദീഷ് യാദവ് ആംആദ്മി പാര്‍ട്ടിയില്‍ ചേർന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിൽ ആണ് ഇദ്ദേഹം പാർട്ടി അംഗത്വമെടുത്തത്. ഡൽഹി ഒബിസി കമ്മീഷന് മുന്‍ ചെയര്‍പേഴ്സണായിരുന്നു.
2015 നിയമസഭാ തെരഞ്ഞെടുപ്പിൽ റിതാല മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡൽഹി തെരഞ്ഞെടുപ്പ് കോൺഗ്രസ്സ് കമ്മിറ്റിയിൽ അംഗമായിരുന്നു.
ജഗദീഷ് യാദവിനൊപ്പം കോണ്‍ഗ്രസ് വിജയ് വിഹാര്‍ ബ്ലോക്ക് പ്രസിഡന്റ് വികാസ് യാദവും ബിജെപി യില്‍ നിന്നുള്ള ബന്‍സി ദോഗ്രയും ആംആദ്മിയിൽ അംഗത്വം സ്വീകരിക്കുകയുണ്ടായി.