0 Comments

 

പാക് അധിനിവേശ കശ്മീർ വീണ്ടെടുക്കാൻ സുസജ്ജമെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ്. ഇതിനായി സേനക്ക് പദ്ധതികളുണ്ടെന്നും നിർദേശം ലഭിച്ചാൽ പ്രാവർത്തികമാക്കുമെന്നും സൈനിക മേധാവി ഡൽഹിയിൽ പറഞ്ഞു.

‘പാക് അധീന കാശ്മീർ ഇന്ത്യയുടേതാണെന്ന് നേരത്തെ തന്നെ നിലപാട് കൈകൊണ്ടിട്ടുണ്ട്. ആയുധങ്ങളും സജ്ജമാണെന്നും ജനറൽ പറഞ്ഞു. ആക്രമണങ്ങളും നുഴഞ്ഞു കയറ്റങ്ങളും തടയുകയാണ് യഥാർത്ഥ ലക്ഷ്യം’. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകളോടനുബന്ധിച്ചാണ് സൈനിക മേധാവി മാധ്യമങ്ങളെ കണ്ടത്.

അതേസമയം കശ്മീരിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ നിർണായക ഉത്തരവുമായി സുപ്രിം കോടതി ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് കോടതി പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!