
ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിസിജിഎ) അധികൃതർ വിഡ്ഢികളും മന്ദബുദ്ധികളും മാത്രമെന്ന് പരിഹാസ്യവുമായി ബോയിംഗ് കമ്പനി ജീവനക്കാർ. 737 മാക്സ് വിമാനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇങ്ങനൊരു പാരമാർശം ഉണ്ടാകുന്നത്.
വ്യാഴാചയാണ് ബോയിംഗ് കമ്പനിയുടെ ആഭ്യന്തരവിവരങ്ങൾ അടങ്ങിയ രേഖകൾ അമേരിക്കൻ വ്യോമയാന റെഗുലേറ്റർ എഫ്എഎയ്ക്കും യുഎസ് കോൺഗ്രസിനും മുന്നിൽ ഹാജരാക്കിയത്.
346 പേർ മരിച്ചതിനു പിന്നാലെ 2019ആദ്യം ലോകത്തിലെ വിവിധ വ്യോമയാന അതോറിറ്റികൾ 737 മാക്സ് വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.