0 Comments

 

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയിലെ വാതക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം ഗുരുതര പരിക്കുകളോടെ ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുട്ടുണ്ട്.

മെഡിക്കൽ ആവശ്യത്തിനായി കൃത്രിമ വാതകങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഫാക്ടറിയിൽ പ്രവർത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പൊലീസിനോട് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!