0 Comments

 

ബെംഗളൂരു: കാനറാ ബാങ്കിന്‍റെ എടിഎമ്മില്‍ നിന്ന് 100 രൂപ നോട്ടിന് പകരം ലഭിച്ചത് 500 രൂപ. കര്‍ണാടകയിലെ കൊടുഗു ജില്ലയിലെ മടിക്കേരിയില്‍ ബുധനാഴ്ചയാണ് സംഭവം. എടിഎം മെഷിൻ കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവാണ് സംഭവത്തിന് പിന്നിൽ.

100 രൂപയുടെ നോട്ടുകള്‍ നിറയ്‍‍ക്കേണ്ട ട്രേയില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറയ്ക്കുകയായിരുന്നു. ഇതോടെ എടിഎമ്മില്‍ നിന്ന് ഏകദേശം 1.7 ലക്ഷം രൂപയാണ് പിന്‍വലിക്കപ്പെട്ടത്. നൂറു രൂപയ്ക്ക് പകരം 500 രൂപ ലഭിച്ച ഉപയോക്താക്കളിലൊരാള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് പറ്റിയ വിവരം ബാങ്ക് അധികൃതര്‍ മനസ്സിലാക്കിയത്.

തുടര്‍ന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ട് പണം തിരികെ വാങ്ങാനുള്ള നടപടികള്‍ ബാങ്ക് ആരംഭിക്കുകയായിരുന്നു. തുടർന്ന് 100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകള്‍ കിട്ടിയ ഉപയോക്താക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസും ഇടപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!