0 Comments

 

ഛത്തീസ്ഗഡിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് മേയർ സ്ഥാനങ്ങളും പിടിച്ചെടുത്ത് കോൺഗ്രസ്. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗര്‍ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 151 സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ഡിസംബർ 21 നായിരുന്നു വോട്ടെടുപ്പ്. മൊത്തം 2834 വാർഡുകളിൽ 1283 ലും വിജയിച്ചാണ് കോൺഗ്രസ് ഇക്കുറി കരുത്ത് തെളിയിച്ചത്. അതേസമയം 1131 വാർഡുകളിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.

പത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ജഗദൽപൂർ, ചിർമിരി, അംബികാപൂർ എന്നിവിടങ്ങളിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. റായ്പൂർ, ബിലാസ്പൂർ, ദുർഗ്, രാജ്‌നന്ദ്‌ഗാവ്, റായ്ഗഡ്, ധംതാരി, കോർബ എന്നീ ഏഴ് ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോൺഗ്രസ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!