0 Comments

 

ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ നടന്ന മുഖംമൂടി ആക്രമണത്തിന് ആസൂത്രണം നടത്തിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലുള്ള 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. ‘യുണൈറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ്’ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശങ്ങള്‍ക്ക് പിന്നാലെയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അതിക്രമം നടന്നതെന്നാണ് പോലീസ് നിഗമനം.

ഈ ഗ്രൂപ്പില്‍ അംഗങ്ങളായ അറുപത് പേരില്‍ നിന്നാണ് 37 പേരെ തിരിച്ചറിഞ്ഞത്. അതേസമയം തിരിച്ചറിഞ്ഞവരില്‍ പത്ത് പേര്‍ കാമ്പസിന് പുറത്തുനിന്നുള്ളവരാണ്. ഇവര്‍ വിദ്യാര്‍ഥികളല്ല.

ഇടത്-എബിവിപി സംഘടന വിദ്യാര്‍ഥികളാണ് ആക്രമണത്തില്‍ പങ്കാളികള്‍. ഇവര്‍ക്ക് കാമ്പസിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് ജെഎന്‍യു കാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥികള്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!