
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരത്തിൽ നിന്ന് കൂടുതൽ പണം ചോദിച്ച് കേന്ദ്ര സർക്കാർ. ഏതു സംബന്ധിച്ച് റിസർവ് ബാങ്കിന് നൽകിയ കത്തിൽ 35,000 -40,000 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലെ പ്രതികൂല സ്ഥിതി പരിഗണിച്ച് പണം അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യം. ആർബിഐ സാധാരണ ഇടക്കാല ലാഭവിഹിതം നൽകുന്ന പതിവില്ലെങ്കിലും കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഇടക്കാല ഡിവിഡന്റ് നൽകുന്നതിന് സർക്കാർ നിർബന്ധിക്കുകയും റിസർവ് ബാങ്ക് അത് നൽകുകയും ചെയ്തിരുന്നു.
1,76,000 കോടി രൂപ ലാഭവിഹിതമായി സർക്കാരിന് കൈമാറിയത് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു. ഇതിൽ 1,48,000 കോടി രൂപ മുൻകൂര്‍ ആയും നൽകിയിരുന്നു.