0 Comments

 

ഡല്‍ഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു) ഇടതുപക്ഷ സംഘടനകൾ അക്രമ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “ഇടതുപക്ഷക്കാരാണ് ജെ.എന്‍.യുവിൽ അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത്. ജെ.എൻ.യുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും സെമസ്റ്റർ പരീക്ഷ തടസപ്പെടുത്തുകയുമാണ് അവരുടെ ലക്ഷ്യം. ഡല്‍ഹി പൊലീസ് അവരുടെ ഗൂഡാലോചന കണ്ടെത്തി കഴിഞ്ഞു. ഇരകളെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ ഭാരവാഹികളുടെ കൈകളിലായിരുന്നു വടിയും ഇരുമ്പ് ദണ്ഡുകളും കാണപ്പെട്ടതെന്നും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!