ജമ്മു കശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ ത്രാലിൽ പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സേന നടത്തിയ തിരച്ചൽ പിന്നീട് ഏറ്റുമുട്ടലിൽ അവസാനിക്കുകയായിരുന്നു. സൈന്യത്തിന് നേരെ ഭീകരർ ആദ്യം വെടി ഉതിർക്കുകയായിരുന്നുവെന്ന് സേന അറിയിച്ചു.
അതേസമയം പ്രദേശത്ത് തമ്പടിച്ചിട്ടുള്ള മറ്റ് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ് സൈന്യം.