0 Comments

 

രാജ്യത്തെ ചരിത്രപ്രസിദ്ധമായ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തുറമുഖം പുനർനാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ പേരിലാണ് തുറമുഖം പുനർനാമകരണം ചെയ്തത്.

ഞായറാഴ്ച നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി മോദി പോര്‍ട്ട് ട്രസ്റ്റിന് പുതിയ പേര് പ്രഖ്യാപിച്ചത്.

‘കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പേര് ഡോ. ശ്യാമ പ്രസാദ് മുഖർജി പോർട്ട് എന്ന് ഞാന്‍ പുനർനാമകരണം ചെയ്യുന്നു. അദ്ദേഹം ഒരു ജീവനുള്ള ഇതിഹാസമാണ്. ഒരു രാഷ്ട്രം, ഒരു ഭരണഘടന എന്ന ആശയത്തിനായി പോരാടുകയും വികസനത്തിന് വേണ്ടി മുന്നില്‍ നിന്ന നേതാവുമാണ് ശ്യാമ പ്രസാദെന്ന്’ മോദി അഭിപ്രായപ്പെട്ടു.

1951 ലാണ് ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘം സ്ഥാപിച്ചത്. പിന്നീട് അത് ഇന്നത്തെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ആയി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!