ഡൽഹി: ഫെബ്രുവരി പകുതിയോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന നൽകി.കഴിഞ്ഞ വര്‍ഷം ഡൽഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ട്രംപ് അറിയിച്ചിരുന്നു. ഇംപീച്ച്മെന്റ് നടപടികളുമായി ബന്ധപ്പെട്ട് ഈ ആഴ്ച തുടങ്ങാനിരിക്കുന്ന യുഎസ് സെനറ്റിന്റെ വിചാരണയുടെ പുരോഗതി അനുസരിച്ചാവും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കുക.ഇന്ത്യയും യുഎസും തമ്മിൽ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാധ്യതയുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.എന്നാല്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്തയേക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല.