0 Comments

 

ജെഎൻയുവിലെ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. അതേസമയം ജെഎൻയു ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന എബിവിപിക്കാരായ പ്രതികൾ ഒളിവിലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

സർവകലാശാലയിലെ വിവിധ വകുപ്പുകളുടെയും സെന്ററുകളുടെയും ജനറൽ ബോഡി മീറ്റിംഗിലാണ് പുതുക്കിയ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രഖ്യാപിച്ചത്. ഫീസ് വർധനവ് കൂടാതെ പരിഷ്‌കരിച്ച ഹോസ്റ്റൽ മാനുവൽ റദ്ദാക്കണമെന്ന ആവശ്യവും വിദ്യാർത്ഥികൾ കോടതിയിൽ ഉന്നയിച്ചേക്കും. ഇന്ന് വിദ്യാർത്ഥി യൂണിയൻ ഡൽഹി ഹൈകോടതിയിൽ ഹർജിയും നൽകിയേക്കും.

അതേസമയം, ഇതുവരെയുണ്ടായ രജിസ്‌ട്രേഷൻ വിവരങ്ങൾ സർവകലാശാല അധികൃതർ പുറത്തുവിട്ടു. വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!