0 Comments

 

മലേഷ്യക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ സർക്കാർ. പാമോയിൽ ഇറക്കുമതിക്ക് പിന്നാലെ ഇലക്ടറോണിക് ഉല്പനങ്ങളുടെ ഇറക്കുമതിക്കും ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. പൗരത്വനിയമ ഭേദഗതിക്കെതിരായ മലേഷ്യൻ പ്രധാനമന്ത്രിയുടെ നിലപാടിനെ തുടർന്നാണ് കേന്ദ്രസർക്കാറിന്റെ നടപടി.

ഇതേതുടർന്ന് ആദ്യ ഘട്ടത്തിൽ പാം ഓയിലിന്റെ ഇറക്കുമതിക്കാണ് വിലക്കേർപ്പെടുത്തിയത്. നിലവിൽ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഖനി മേഖലയിലും നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ ഒരുങ്ങുന്നുണ്ടെന്നാണ് സൂചനകൾ.

‘ഇന്ത്യയിലേക്ക് കൂടുതൽ പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന മലേഷ്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളിലേക്കാണ് ഇന്ത്യ കടന്നതെങ്കിലും തെറ്റുകള്‍ ചെയ്‍താല്‍ ചൂണ്ടിക്കാട്ടേണ്ടത് ആവശ്യമാണെന്നും ഇല്ലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു’ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്റെ പ്രതികരണം. കശ്മീരിൽ 370 റദ്ദാക്കിയ നടപടിക്കെതിരെയും നിലപാട് വ്യക്തമാക്കി മലേഷ്യരംഗത്ത് വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!