രാജ്യത്ത് ‘ആളില്ലാ പറക്കും ക്യാമറകൾ’ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുള്ള എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും അവരുടെ ഡ്രോണുകൾ ഡിജിസിഎയുടെ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സ്കൈ എന്ന വെബ്സൈറ്റിൽ ജനുവരി മുപ്പത്തിയൊന്നിനകം രജിസ്റ്റർ ചെയ്യണം എന്ന് കേന്ദ്ര സർക്കാരിന്റ കർശ്ശന നിര്‍ദേശം.
രണ്ടായിരത്തിപതിനെട്ട് ഡിസംബർ ഒന്നിനാണ് ഇന്ത്യയില്‍ ‘ഡ്രോൺ റെഗുലേഷൻസ് 1.0’ എന്ന ആദ്യത്തെ ഡ്രോൺ പോളിസി നിലവിൽ വന്നത്. ഡ്രോണുകളുടെ രജിസ്ട്രേഷനും ഉപയോഗിക്കാനുള്ള അനുമതിക്കുമൊക്കെയായി ‘ഡിജിറ്റൽ സ്കൈ’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമും അതോടപ്പം നിലവിൽ വന്നതുമായിരുന്നു.
നിലവിലുള്ള ഇന്ത്യൻ, വിദേശ നിർമിത ഡ്രോണുകളുടെ രജിസ്ട്രേഷൻ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ ആരംഭിച്ചുകഴിഞ്ഞു. ഡ്രോൺ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി 2020 ജനുവരി 31ന് അഞ്ച് മണി ആണ്.