ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിലപാടുന്നയിച്ച് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി. ആദ്യമായിട്ടാണ് എന്‍.ആര്.സിയില്‍ പരസ്യ നിലപാടുമായി തെലങ്കാന സര്‍ക്കാര്‍ രംഗത്തെത്തിയത്.
;അടിച്ചമര്ത്തമെപ്പട്ട ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ല. അതേസമയം ഇന്ത്യയില്‍ ജീവിക്കുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പറഞ്ഞാല്‍ സ്വീകാര്യമല്ലെന്നും തെലങ്കാന ആഭ്യന്തര മന്ത്രി; വ്യക്തമാക്കി.
‘കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയോട് ഇക്കാര്യം തങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല ലോകത്തെവിടെയുമുള്ള ഹിന്ദു സഹോദരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് പൗരത്വം നല്‍കണം.’
‘പക്ഷേ നിങ്ങള്‍ എന്തിനാണ് ഈ രാജ്യത്തെ ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് അവരെ കുഴപ്പത്തിലാക്കുന്നത്..? കാലങ്ങളായി ഇവിടെ ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ വന്ന് അനാവശ്യമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റുകളുമായി നടക്കുന്നവരല്ല എല്ലാവരും. അതൊന്നും എല്ലാവരും സൂക്ഷിച്ച് വെക്കണമെന്നില്ല. എന്തായാലും ദേശീയ പൗരത്വ രജിസ്റ്റര്‍ തെലങ്കാനയില്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്കുന്നു’എന്നും മന്ത്രി പറഞ്ഞു