0 Comments

 

പൗരത്വബില്ലിനെതിരെ പ്രതിഷേധവുമായി വരുന്ന ഒരാളെ പോലും കവാടംകടത്തി വിടരുതെന്നായിരുന്നു ജീവനക്കാര്‍ക്ക് വാങ്കഡെ സ്‌റ്റേഡിയം അധികൃതര്‍ നല്‍കിയിരുന്ന നിര്‍ദേശം. പ്രതിഷേധക്കാര്‍ ഇന്ത്യ ആസ്‌ട്രേലിയ മത്സരത്തിനെത്താന്‍ സാധ്യതയുണ്ടെന്ന പൊലീസ് വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ കാവല്‍ക്കാരെ കബളിപ്പിച്ച് സ്റ്റേഡിയത്തിനുള്ളില്‍ കടന്ന വിദ്യാര്‍ഥികള്‍ ഏകദിന മത്സരത്തിനിടെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.

മത്സരത്തിനിടെ പ്ലക്കാര്‍ഡുകളും നിറങ്ങളും ബാനറുകളും അനുവദിക്കാതിരുന്നത് മുബൈ പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

N, R, C, A, O, P എന്നീ അക്ഷരങ്ങളും NO എന്നും പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ 25 വിദ്യാര്‍ഥികളുടെ സംഘമാണ് സുരക്ഷാ പരിശോധകരെ കബളിപ്പിച്ച് ഉള്ളിലെത്തിയത്. ഇവര്‍ മത്സരം തുടങ്ങിയതോടെ നിരനിരയായി നിന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!