0 Comments

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി യൂ​ണി​വേ​ഴ്​​സി​റ്റി​ക്കു കീ​ഴി​ലെ ഗാ​ർ​ഗി വ​നി​താ കോ​ളേ​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കെതിരെ ലൈം​ഗി​ക അതിക്രമമുണ്ടായ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 14 ദി​വ​സ​ത്തേ​ക്കാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. സാ​കേ​ത് ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ പ​ത്ത് പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ തി​ഹാ​ർ ജ​യി​ലി​ലേ​ക്കാ​ണ് അ​യ​ച്ചത്.

അ​റ​സ്റ്റി​ലാ​യ​വ​രെ​ല്ലൊം 18 മു​ത​ല്‍ 25 വ​യ​സ് പ്രാ​യ​മു​ള്ള​വ​രാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ ഗെ​യ്റ്റ് ചാ​ടി​ക്ക​ട​ന്ന് കോ​ള​ജി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഗാ​ര്‍​ഗി കോ​ളെജി​ലെ വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ അ​ക്ര​മി​ക​ള്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. ജ​യ്ശ്രീ​റാം വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് അ​ക്ര​മി​ക​ള്‍ എ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ളെ അക്രമികൾ ക​ട​ന്നു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​നി​ര​യാ​യ കുട്ടികൾ സാ​മൂ​ഹി​ക​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *