0 Comments

 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ വീണ്ടും വൻ സംഘർഷം. സംഘർഷത്തിനിടെ പരുക്കേറ്റ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഡൽഹി ഹെഡ്‌കോൺസ്റ്റബിളായ രത്തൻലാലാണ് മരിച്ചത്. അതേസമയം മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെ നേരത്തെ ഒരു തവണയും ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു.

ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് പ്രക്ഷോഭത്തിനിടെ ഒരാൾ തോക്കുമായി ഓടി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. നിലവിൽ ഡല്‍ഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *