
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപണത്തെ തുടർന്ന് രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ ഡൽഹി സര്‍ക്കാര്‍ അനുമതി നല്കിയ നിലപാടിൽ പരിഹാസ വിമർശനവുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവ് കനയ്യകുമാര്‍ രംഗത്ത്.
‘ഡൽഹി സര്‍ക്കാരിന് നന്ദി’ എന്നാണ് കനയ്യകുമാർ സംഭവത്തിൽ ട്വീറ്റ് ചെയ്തത്. അതേസമയം ‘തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണ’മെന്നും കനയ്യ കുമാർ ആവശ്യപ്പെട്ടു.
‘കേസിൽ അതിവേഗ വിചാരണ നടത്തണം. പലരും രാഷ്ട്രീയ ലാഭത്തിനായാണ് കേസ് ഉപയോഗിച്ചത്. രാജ്യദ്രോഹക്കേസ് എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ജനങ്ങൾ മനസ്സിലാക്കണ’ മെന്നും കനയ്യകുമാർ പ്രതികരിച്ചു.