
ഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണക്ക് അനുമതി നൽകിയ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്.
ട്വീറ്റിലൂടെയാണ് അനുരാഗ് കശ്യപിന്റെ വിമർശനം പുറത്തുവന്നത്. ‘നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് താങ്കൾക്ക് പ്രശംസയാവുകയേ ഉള്ളൂ’ എന്നായിരുന്നു അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.
‘’മിസ്റ്റര്‍ അരവിന്ദ് കെജ്രിവാള് ജി, നിങ്ങളോട് എന്ത് പറയാനാണ്? നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ നിങ്ങളെ സംബന്ധിച്ച് അതൊരു പ്രശംസയ്ക്ക് തുല്യമാണ്. നിങ്ങളും ആംആദ്മി പാർട്ടിയും അസ്തിത്വമില്ലാത്തവരാണ്. എത്ര രൂപയ്ക്കാണ് നിങ്ങൾ സ്വയം വിൽക്കാൻ വച്ചിരിക്കുന്നത്?” അനുരാഗ് ട്വീറ്റിൽ ഉന്നയിച്ചു.