
ഉത്തർപ്രദേശ്: ‘രാജ്യത്ത് എല്ലാവർക്കും നീതി ലഭിക്കണമെ’ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
“മുൻ സർക്കാരുകളുടെ കാലത്ത് ഇത്തരം വിതരണ ക്യാമ്പുകൾ വളരെ അപൂർവമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 9,000 ത്തോളം ക്യാമ്പുകൾ നമ്മുടെ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്’- മോദി വ്യക്തമാക്കി.
‘എല്ലാവർക്കും നീതി എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ‘എല്ലാവരേയും ഉള്‍ക്കൊള്ളുക, എല്ലാവര്ക്കും വികസനം’ എന്ന മന്ത്രത്തിന്റെ അടിസ്ഥാനം ഈ ചിന്തയാണ്. മുതിർന്ന പൗരന്മാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ,ചൂഷണത്തിന് വിധേയരാകുന്നവർ,ഗോത്രവർഗക്കാർ എന്നിങ്ങനെയുള്ള എല്ലാ വിഭാഗങ്ങളുടെയും ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം. 130 കോടി ജനങ്ങളുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ മുൻഗണന.’യെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.