0 Comments

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​നി​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താ​ഹി​ർ ഹു​സൈ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കീഴടങ്ങാനുള്ള അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെയാണ് ‌അറസ്റ്റ്.താ​ഹി​റി​നെ​തി​രേ ക​ലാ​പ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഐബി ഓഫീസര്‍ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിലാണ് താഹിര്‍ അറസ്റ്റിലായത്. ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്‍റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുത്തത്. അ​ങ്കി​ത് ശ​ർ​മ​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് താ​ഹി​ർ ഹു​സൈ​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.  കൊ​ല​പാ​ത​ക​ത്തി​ൽ താ​ഹി​ർ ഹു​സൈ​ൻ കു​റ്റാ​രോ​പി​ത​നാ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ എ​എ​പി നേ​തൃ​ത്വം പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *