0 Comments

 

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്‍രാജ് സിംഗ് ചൗഹാൻ അധികാരമേറ്റു. ഇതോടെ മധ്യപ്രദേശിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണമായി. ഇത് നാലാം തവണയാണ് ചൗഹാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കോറോണയുടെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ലളിതമായിട്ടാണ് സത്യപ്രതിജ്ഞ ചടങ്ങു നടന്നത്.സ്ഥാനമേറ്റെടുത്ത ശേഷം കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്കും 22 എംഎൽഎമാർക്കും നന്ദി അറിയിക്കുകയും ചെയ്തു. അവരുടെ പ്രതീക്ഷകൾ പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *