0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് കുറച്ചത് . ഇതോടെ ഒരു സിലിണ്ടറിന്റെ വില 734 രൂപയായായി.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെയും വില 97 രൂപ 50 പൈസ കുറച്ചിട്ടുണ്ട്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില.ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് വില കുറയുന്നത്. പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!