0 Comments

 

കോഴിക്കോട്: ഡൽഹി നിസാമുദ്ദീനിൽ തബ്‌ലീഗ് സംഘടിപ്പിച്ചവർക്ക് മുഖ്യധാരാ മുസ്ലീം സംഘടനകളുമായി ബന്ധമില്ലെന്ന് എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ. ഇവരെ നിയമപരമായി ശിക്ഷിക്കണം. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി വീടുകളിലേക്കു വിടാതെ സർക്കാർ സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യണമെന്നും പസൽ ഗഫൂർ പറഞ്ഞു.

“ഇവർ മുസ്ലീം മുഖ്യധാര സംഘടനയല്ല, ഇവർക്ക് രാഷ്ട്രീയ ബന്ധമില്ല. മുസ്ലീം സംഘടനകളൊക്കെ ഐക്യദാർഢ്യം പ്രകടിപ്പിച്ച സിഎഎ സമരത്തിൽ പോലും ഇവർ പങ്കെടുത്തിട്ടില്ല. ധ്യാനത്തിനു വേണ്ടി മാത്രം പോകുന്ന ഒരു വിഭാഗം ആൾക്കാരാണിവർ” -ഫസൽ ഗഫൂർ പറഞ്ഞു.

നേരത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ സാലറി ചലഞ്ച് വിവാദമാകുകയും, കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!