0 Comments

 

ന്യൂഡല്‍ഹി: ഡോക്ടറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു. ആശുപത്രിയിലെ ഒപിഡി, ഓഫീസ്, ലാബ് എന്നീ വിഭാഗങ്ങളാണ് അടച്ചത്.

ഡോക്ടറുമായി സമ്പര്‍ക്കത്തിലായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരെയെല്ലാം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.യുകെയില്‍ നിന്നും എത്തിയ ഡോക്ടറുടെ ബന്ധുക്കളിൽ നിന്നും രോഗം പകര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!