0 Comments

 

ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയാൻ ടെക്നോളജിയുടെ സഹായം തേടിതമിഴ്‌നാട് . സംസ്ഥാനത്തെ ചില ആശുപത്രികൾ കൊറോണ രോഗബാധിതരെ പരിചരിക്കാൻ റോബോട്ട് നഴ്സുകളെ അവതരിപ്പിച്ചിരിക്കുകയാണ് . നഴ്സുമാരടക്കം രോഗികളുമായി അടുത്തിടപഴകേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം പടരാതിരിക്കാനാണ് ഈ നീക്കം.

രോഗികൾക്കുള്ള മരുന്നും ഭക്ഷണവും കൃത്യം സമയങ്ങളിലെത്തിച്ചു നൽകുകയാണ് കൊറോണ വാർഡുകളിൽ ഡ്യൂട്ടിക്കുള്ള ‘റോബോട്ട് നഴ്സു’കളുടെ ജോലി. ‘ റോബോട്ടിക് നഴ്സുകൾ കോവിഡ് 19 രോഗികള്‍ക്കുള്ള ഭക്ഷണവും മരുന്നും നല്‍കും. ഇത് രോഗികളും ഡോക്ടർ അല്ലെങ്കിൽ നഴ്സുമാരുമായുള്ള നേരിട്ടുള്ള സമ്പർക്കം കുറയ്ക്കാൻ സഹായകമാണ്. വൈറസ് വ്യാപനത്തിനുള്ള സാധ്യതകളും കുറയ്ക്കുന്നു’ എന്നാണ് സ്റ്റാന്‍ലി ആശുപത്രിയിലെ റോബോട്ട് നഴ്സുമാരുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം ആരോഗ്യമന്ത്രി സി.വിജയഭാസ്കർ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!