0 Comments

അമൃത്സർ: കൊറോണ വൈറസ് ബാധിതരാകുമെന്ന ഭയത്താൽ വയോധിക ദമ്പതികൾ ജീവനൊടുക്കി. പഞ്ചാബ് സത്യാല ഗ്രാമത്തിലെ ബല്‍വിന്ദർ സിംഗ് (57), ഭാര്യ ഗുർജിന്ദർ കൗർ (55) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊറോണ വൈറസ് മൂലം ജീവനൊടുക്കുകയാണ് എന്നെഴുതിയ കുറിപ്പും ഇവരുടെ മൃതദേഹത്തിന് സമീപത്ത് നിന്നും കിട്ടി എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.പ്രാഥമിക പരിശോധനയിൽ ഇവർക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ആരോഗ്യവിദഗ്ധരുടെ സഹായത്തോടെ സംഭവം അന്വേഷിച്ച് വരികയാണ്.പഞ്ചാബിൽ ഇതുവരെ 53 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!