0 Comments

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് 19 ബാധിതരിൽ അധികവും 60 വയസിൽ താഴെ പ്രായമുള്ളവരെന്ന് കണക്കുകൾ. ഇതിൽ അധികവും 20നും 40 നും ഇടയിൽ പ്രായമുള്ളവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ പോസിറ്റീസ് കേസുകളിൽ 41.88 ശതമാനവും 21 മുതൽ 41 വയസുവരെ പ്രയമുള്ളവരിലാണ്. ഇതിൽ 41 മുതൽ 60 വയസുവരെയുള്ളവരിലാണ് 32.8 ശതമാനം രോഗികളുള്ളത്.
എന്നാൽ, രോഗ ബാധിതരിൽ 21 വയസുവരെയുള്ളവർ 8.61 ശതമാനമാണ്. അതേസമയം, 60 വയസിന് മുകളിലുള്ളവർ 16.69 ശതമാനം ആളുകളാണ്. രാജ്യത്ത് കൊറോണ ബാധിതരിൽ അധികവും പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങളുള്ളവരും വൃക്ക, ഹൃദയം എന്നീ അവയവങ്ങൾക്ക് പ്രശ്‌നങ്ങളുള്ളവരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!