0 Comments

 

മധ്യപ്രദേശ് : ഭോപ്പാലിൽ 62കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഭോപ്പാലിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യമരണമാണ് ഇത്. ഇതോടെ മധ്യ പ്രദേശിൽ മരണസംഖ്യ 15 ആയി.

ഭോപ്പാലിൽ മരുന്നും പാലും ഒഴികെയുള്ള എല്ലാ കടകളും അടച്ചു. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും അവശ്യ സാധനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പ്രദേശത്ത് സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്യുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ.

മധ്യപ്രദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ പൊസിറ്റീവ് കേസുകളുടെ എണ്ണം 179 ആയി. ഇൻഡോറിൽ മാത്രം 128 പേർക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇന്നലെ അർധരാത്രി മുതൽ പൊലീസ്, ആരോഗ്യ ജീവനക്കാർ, സർക്കാർ ജീവനക്കാർ ഒഴികെയുള്ള ആരും പുറത്തിറങ്ങരുതെന്ന് ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!