0 Comments

കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ സഞ്ജയ് ഝായ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സഞ്ജയ് ഝാ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശോധനയില്‍ തനിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ അടുത്ത 10-12 ദിവസത്തേക്ക് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുമെന്നും ഝാ ട്വീറ്റ് ചെയ്തു. സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെ നിസാരമായി കാണരുതെന്നും നമ്മളെല്ലാവരും ദുര്‍ബലരാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ഇരുപത്തിനാല് മണിക്കൂറില്‍ 6,088 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തില്‍ തന്നെയാണ് ഝായും രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് ഝാ. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

Leave a Reply

Your email address will not be published. Required fields are marked *