
ന്യൂഡൽഹി: ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചു കേന്ദ്ര സർക്കാർ. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കു സർക്കാർ നിരോധനം പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
സർക്കാർ നിരോധിച്ച അപ്ലിക്കേഷനുകളുടെ പട്ടിക:
• ടിക് ടോക്ക്
• ഷെയർഇറ്റ്
• ക്വായ്
• യുസി ബ്രൗസർ
• ബൈദു മാപ്പ്
• ഷെയ്ൻ
• ക്ലാഷ് ഓഫ് കിംഗ്സ്
• ഡിയു ബാറ്ററി സേവർ
• ഹലോ
• ലൈക്കീ
• യൂകാം മേക്കപ്പ്
• എംഐ കമ്മ്യൂണിറ്റി
• സിഎം ബ്രൗവേഴ്സ്
• വൈറസ് ക്ലീനർ
• എപിയുഎസ് ബ്രൗസർ
• റോംവെ
• ക്ലബ് ഫാക്ടറി
• ന്യൂസ്ഡോഗ്
• ബ്യൂട്രി പ്ലസ്
• വീ ചാറ്റ്
• യുസി ന്യൂസ്
• ക്യുക്യു മെയിൽ
• വെയ്ബോ
• എക്സ്സെൻഡർ
• ക്യുക്യു മ്യൂസിക്
• ക്യുക്യു ന്യൂസ്ഫീഡ്
• ബിഗോ ലൈവ്
• സെൽഫി സിറ്റി
• മെയിൽ മാസ്റ്റർ
• പാരലൽ സ്പേസ്
• എംഐ വീഡിയോ കോൾ ഷവോമി
• വീ സിങ്ക്
• ഇഎസ് ഫയൽ എക്സ്പ്ലോറർ
• വിവ വീഡിയോ ക്യുയു വീഡിയോ ഐഎൻസി
• മെയ്തു
• വിഗോ വീഡിയോ
• ന്യൂ വീഡിയോ സ്റ്റാറ്റസ്
• ഡിയു റെക്കോർഡർ
• വോൾട്ട് ഹൈഡ്
• കാഷെ ക്ലീനർ ഡിയു ആപ്പ് സ്റ്റുഡിയോ
• ഡിയു ക്ലീനർ
• ഡിയു ബ്രൗസർ
• ഹാഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്
• കാം സ്കാനർ
• ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ
• വണ്ടർ കാമറ
• ഫോട്ടോ വണ്ടർ
• ക്യുക്യു പ്ലെയർ
• വീ മീറ്റ്
• സ്വീറ്റ് സെൽഫി
• ബെയ്ദു ട്രാൻസ്ലേറ്റ്
• വീ മേറ്റ്
• ക്യുക്യു ഇന്റർനാഷണൽ
• ക്യുക്യു സെക്യൂരിറ്റി സെന്റർ
• ക്യുക്യു ലോഞ്ചർ
• യു വീഡിയോ
• വി ഫ്ളൈ സ്റ്റാറ്റസ് വീഡിയോ
• മൊബൈൽ ലെജന്റസ്
• ഡിയു പ്രൈവസി