
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകുന്നേരം നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നാണ് വിവരം.
രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വർധിക്കുകയും അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ മാർഗ്ഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഇത്തരമൊരു അറിയിപ്പ് എത്തിയിരിക്കുന്നത്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്‍ലോക്കിങ് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും. രാത്രി കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ 5 മണിവരെയാക്കി. കടകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. ജൂലൈ 31 വരെ സ്കൂളുകളും കോളെജുകളും അടഞ്ഞു കിടക്കും. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, മെട്രോ റെയില്‍ എന്നിവയും പ്രവര്‍ത്തിക്കുകയില്ല.