
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില്‍ വാതകച്ചോര്‍ച്ച. കമ്പനിയിലെ രണ്ടു ജീവനക്കാര്‍ മരിച്ചു. നാലുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സെയിനര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് അപകടം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് വാതകം ചോർന്നത്. കമ്പനി ഉടന്‍ അടച്ച് പൂട്ടി.
വിഷ വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടു. സൈനോർ ലൈഫ് സയൻസസ് എന്ന ഫാർമ കമ്പനിയുടെ പ്ലാന്റിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് വാതക ചോർച്ചയുണ്ടായത്. ബെൻസിമിഡാസോൾ വാതകമാണ് ഫാക്ടറിയിൽനിന്ന് ചോർന്നത്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. വാതകം മറ്റൊരിടത്തേക്കും പടർന്നിട്ടില്ലെന്നും വർവാഡ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉദയ് കുമാർ പറഞ്ഞു.