0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെയും മരണത്തിന്റെയും പ്രതിദിന കണക്കിൽ നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 871 മരണങ്ങൾ നടക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി.
രാജ്യത്തെ കോവിഡ് മരണനിരക്ക് രണ്ട് ശതമാനത്തിന് താഴെയായി. 1.99 ശതമാനമാണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. ഇതുവരെ 15,83,490 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 69.80 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 6,39,929 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്രയിൽ രോഗബാധിതർ 5,24,513 ആയി. തമിഴ്നാട്ടിൽ രോഗബാധിതർ മൂന്നു ലക്ഷം കടന്നു. 3,02,815 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ 2,35,525 കേസുകളും കർണാടകയിൽ 1,82,354 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 1,46,134 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ 1,26,722 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Author

r1e1v1a1t1@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!