രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി. കാർഗോ സേവനത്തിനും തിരഞ്ഞെടുത്ത റൂട്ടിലേക്കുള്ള വിമാന യാത്രകൾക്കും വിലക്ക് ബാധകമല്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
രാജ്യാന്തര വിമാന സർവിസുകൾ നിർത്തിവെച്ചത് കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ആയിരുന്നു.
വിമാന കമ്പനികൾ കഴിഞ്ഞ 5 മാസമായി വിമാന സർവീസുകൾ നടത്തുന്നില്ല. നിലവിൽ വിവിധ രാജ്യങ്ങളിൽ പെട്ടുപോയവരെ കൊണ്ട് വരുന്നതിനായുള്ള വന്ദേഭാരത് സർവിസുകൾ മാത്രമാണ് നടത്തുന്നത്.