0 Comments

ലോക്​ഡൗൺ കാരണം റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ മുഴുവൻ തുക​ വിമാന കമ്പനികൾ തിരികെ നൽകണമെന്ന്​ സുപ്രീംകോടതി. മൂന്നാഴ്​ചക്കകം റീഫണ്ട്​ തുക നൽകാനാണ്​ സുപ്രീംകോടതിയുടെ ഉത്തരവ്​. മൂന്നംഗ ബെഞ്ചി​േൻറതാണ്​ നിർദേശം.

മാർച്ച്​ 25 മുതൽ മെയ്​ 24 വരെ ബുക്ക്​ ചെയ്​ത ടിക്കറ്റുകളുടെ റീഫണ്ടാണ്​ മൂന്നാഴ്​ചക്കുള്ളിൽ നൽകാൻ നിർദേശിച്ചത്​. ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സർവീസുകളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​​ റീഫണ്ട്​ ലഭിക്കും. പ്രത്യേക ചാർജുകളൊന്നും ഈടാക്കാതെ മുഴുവൻ തുകയും തിരിച്ച്​ നൽകണമെന്നാണ്​ ഉത്തരവ്​. ഏജൻറുമാർക്കാണ്​ റീഫണ്ട്​ നൽകുന്നതെങ്കിൽ അവർ തുക എത്രയും പെ​ട്ടെന്ന്​ ഉപയോക്​താക്കൾക്ക്​ നൽകണമെന്നും ഉത്തരവുണ്ട്​.

ഇന്ത്യയിൽ നിന്ന്​ സർവീസ്​ നടത്തുന്ന മറ്റ്​ രാജ്യങ്ങളിലെ വിമാന കമ്പനികളും ബുക്കിങ്​ തുക തിരികെ നൽകണം. ഇതുമായി ബന്ധപ്പെട്ട്​ ഉത്തരവിറക്കാൻ വ്യോമയാന മന്ത്രാലയത്തോട്​ കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!