0 Comments

മുതിർന്ന കോൺഗ്രസ്​ നേതാവ്​ അഹമ്മദ്​ പ​ട്ടേലിന്​ കോവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ പ​ട്ടേൽ വീട്ടുനിരീക്ഷണത്തിലാണ്​. ട്വിറ്ററിലൂടെയാണ്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്​.

“എനിക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിട്ടുണ്ട്​. ഞാനുമായി ബന്ധപ്പെട്ട​ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന്​ അഭ്യർഥിക്കുകയാണ്”-​ അഹമ്മദ്​ പ​ട്ടേൽ ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ്​ നേതാക്കളായ മനു അഭിഷേക്​ സിങ്​വി, തരുൺ ഗോഗോയ് എന്നിവർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ അമിത്​ ഷാ, നിതിൻ ഗഡ്​കരി, പ്രഹ്ലാദ്​ പ​ട്ടേൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!